ശേഖര്‍; സുന്ദരനും സുശീലനുമായ ഒരു യുവാവ്. വിവാഹപ്രായം പിന്നിട്ട ഒരു അവിവാഹിതന്‍. ഒരു ഓഫീസില്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു. വളരെ അടക്കത്തോടും ഒതുക്കത്തോടും കൂടി ജോലി ചെയ്യുന്നു. എല്ലാവരോടും വളരെ സൗമ്യമായി പെരുമാറുന്നു. എല്ലാവര്‍ക്കും ശേഖറിനെ വളരെ ഇഷ്ടമാണ്.
ജോലി സമയം കഴിഞ്ഞാല്‍ നേരെ ഏതെങ്കിലും പാര്‍ക്കിലോ ബീച്ചിലോ പോയി സമയം കളയും. ഏകനായി, ചിന്താമഗ്നനായി ഏറെനേരം അങ്ങോട്ടും ഇങ്ങോട്ടും നടക്കും. ദൂരെ എവിടേക്കെങ്കിലും അലക്ഷ്യമായി നോക്കിയിരിക്കും.
ഒരു ദിവസം അടുത്തുള്ള ഒരു അമ്പലത്തില്‍ പോകാന്‍ ശേഖര്‍ തീരുമാനിച്ചു. അമ്പലത്തില്‍ ദേവനെ തൊഴുത് അലക്ഷ്യമായി തിരിഞ്ഞു നടക്കാന്‍ തുടങ്ങി.
പെട്ടെന്ന് പാദസരത്തിന്റെ ഒരു നേര്‍ത്ത സ്വരം അവന്റെ കാതില്‍ പതിച്ചു. ആ സ്വരം കേട്ട ഭാഗത്തേക്ക് അവന്‍ മെല്ലെ തിരിഞ്ഞു നോക്കി. സുന്ദരിയായ ഒരു യുവതി മന്ദം മന്ദം നടന്നു നീങ്ങുന്നു. അവന്‍ ആ പാദങ്ങളെ പിന്‍തുടര്‍ന്നു.
കൈയ്യില്‍ അമ്പലത്തില്‍ നിന്നും കിട്ടിയ പ്രസാദവുമായാണ് ആ യുവതി നടന്നു നീങ്ങുന്നത്. അല്പദൂരം നടന്നു നീങ്ങിയപ്പോള്‍ ആരോ തന്റെ പുറകില്‍ ഉണ്ടെന്നു അവള്‍ക്കു തോന്നി. അവള്‍ മെല്ലെ തിരിഞ്ഞു നോക്കി.
ഇരുവരും മുഖാമുഖം കണ്ടപ്പോള്‍ സ്തബ്ദരായി നിന്നുപോയി.
അവളുടെ കണ്ണില്‍ തന്നെ നോക്കിക്കൊണ്ട് ശേഖര്‍ ചോദിച്ചു: ശോഭയല്ലേ?
കണ്ണെടുക്കാതെത്തന്നെ അവള്‍ പറഞ്ഞു: അതെ, ഇത് ശേഖര്‍ അല്ലേ?
ശേഖര്‍: അതെ.
ഒരു ഞെട്ടലോടെ ശോഭയുടെ കൈയ്യിലുള്ള പ്രസാദം താഴെ വീണു. ഇരുവരും ആശ്ചര്യത്തോടെ പരസ്പരം നോക്കിക്കൊണ്ടേ നില്‍ക്കുന്നു.
താഴെ വീണ പ്രസാദവും പാത്രവും എടുക്കാന്‍ ശോഭ കുനിഞ്ഞപ്പോള്‍ ശേഖറും അത് എടുക്കാന്‍ സഹായിക്കുന്നു.
ശേഖര്‍: ശോഭ ഇവിടെ?
ശോഭ: അതെ, ഞാനിപ്പോള്‍ ഇവിടെയാണ്. ഒരു കമ്പനിയില്‍ സെക്രട്ടറി ആയി ജോലി ചെയ്യുന്നു.
ശേഖര്‍: husband ? (ശേഖര്‍ ചുറ്റും നോക്കുന്നു)
മറുപടിയില്ലാതെ ശോഭ തലകുനിച്ചു നില്‍ക്കുന്നു.
ശേഖര്‍: അഞ്ചു വര്‍ഷം മുന്‍പ് നിങ്ങളുടെ വിവാഹദിവസം നമ്മള്‍ തമ്മില്‍ കണ്ടതാ അല്ലേ? husband എവിടെ? പറഞ്ഞില്ല?
ശോഭ: (മ്ലാന ഭാവത്തില്‍) എന്നെ ഒറ്റയ്ക്കാക്കിയിട്ട് അദ്ദേഹം പോയി.
ശേഖര്‍: എങ്ങോട്ട് പോയി? നാട്ടിലേക്കോ?
ശോഭ: അല്ല. നോക്കെത്താ ദൂരത്തേക്ക്.
ശേഖര്‍: ശോഭേ, എനിക്കൊന്നും മനസ്സിലാകുന്നില്ല.
ശോഭ: ശേഖറിനു മാത്രമല്ല, എനിക്കും മനസ്സിലാകുന്നില്ല എന്നെ തനിച്ചാക്കിയിട്ട് അദ്ദേഹം എന്തിനു പോയി എന്ന്, ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക്. (ശോഭ കരയുന്നു)
ഇതുകേട്ട് ശേഖര്‍ ഷോക്കേറ്റതുപോലെയായി.
അല്‍പനേരം ഇരുവരും മൗനമായി നില്‍ക്കുന്നു. ശോഭ മനോവ്യഥയോടെ തലകുനിച്ചു നില്‍ക്കുന്നു.
ശേഖര്‍: വരൂ, വിരോധമില്ലെങ്കില്‍ അല്‍പനേരം നമുക്ക് അടുത്തുള്ള പാര്‍ക്കില്‍ ഇരുന്ന് സംസാരിക്കാം.
ഇരുവരും അടുത്തുള്ള പാര്‍ക്കിലേക്ക് നടന്നുപോകുന്നു. പാര്‍ക്കിലെ ഒരു ബഞ്ചില്‍ ഇരുന്ന് സംസാരിക്കുന്നു.
ശേഖര്‍: ശോഭേ, എല്ലാം കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. പറയാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ ... please ....
ശോഭ: ശേഖറിനോട് പറയാന്‍ എനിക്കെന്തു ബുദ്ധിമുട്ട്? എന്റെ എല്ലാ കാര്യങ്ങളും നന്നായി അറിയുന്ന ആളല്ലേ ശേഖര്‍? ശേഖറിനോട് തുറന്നു പറയാത്ത എന്തെങ്കിലും ഉണ്ടോ എന്റെ ജീവിതത്തില്‍?
ശേഖര്‍: ശരിയാണ്. നിനക്ക് ഞാനും എനിക്ക് നീയും മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. നിന്റെ ജാതകദോഷത്തിന്റെ പേരില്‍, ഞാന്‍ നിന്നെ സ്വന്തമാക്കിയാല്‍ എന്റെ ജീവന്‍ അപകടത്തിലാവും എന്ന് പറഞ്ഞ് നീ തന്നെയല്ലേ എന്നെ ഒഴിവാക്കിയത്?
ശോഭ: ശരിയാണ്. ഞാന്‍ കാരണം ശേഖറിന്റെ ജീവന്‍ അപകടത്തിലാവരുത് എന്ന് എനിക്കുണ്ടായിരുന്നു. പിന്നീട് വിവാഹമേ വേണ്ട എന്ന് തീരുമാനിച്ച് ഞാന്‍ കഴിയുമ്പോള്‍ യുക്തിവാദിയായ എന്റെ അച്ഛന്റെ ഒറ്റ നിര്‍ബന്ധംകൊണ്ടാണ് മനസ്സുകൊണ്ടല്ലെങ്കിലും ഞാന്‍ രഘുവിനെ ഭര്‍ത്താവായി സ്വീകരിച്ചത്. ഇതെല്ലാം ശേഖറിനു അറിവുള്ളതല്ലേ?
ശേഖര്‍: അതെല്ലാം അറിയാം. എന്നിട്ട്?
ശോഭ: വിവാഹം കഴിഞ്ഞ് ഏതാനും നാളുകള്‍ക്കുള്ളില്‍ രഘു എന്നെ ദുബായ് ലേക്ക് കൊണ്ടുവന്നു. രഘുവിന്റെ ഓഫീസില്‍ എനിക്ക് ജോലിയും കിട്ടി.
ശേഖര്‍: ഓഹോ, എന്നിട്ട്?
ശോഭ: ഏതാനും മാസങ്ങള്‍ രഘു എന്നെ പൊന്നുപോലെ കൊണ്ടുനടന്നു. പുതിയ ജീവിതത്തിലേക്ക് ഞാന്‍ മെല്ലെ മെല്ലെ adjust ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു ദിവസം ഞാന്‍ കേള്‍ക്കുന്നത് .......(ശോഭയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. വാക്കുകള്‍ കിട്ടുന്നില്ല)
ശേഖര്‍: ശോഭേ, കരയരുത് please ... I can understand . ഇനി പറയണമെന്നില്ല.
ശോഭ: ഒരു car accident . എല്ലാം ഒരു നിമിഷംകൊണ്ട് തീര്‍ന്നു. എന്നെ ഒറ്റയ്ക്കാക്കിയിട്ട് രഘു യാത്രയായി, ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക്. (കരയുന്നു)
ശേഖര്‍: Hearty Condolence . ഇതൊന്നും ഞാനറിഞ്ഞില്ല. ശോഭയുടെ വിവാഹ ദിവസം ഞാന്‍ നാടുവിട്ടതാ. പലയിടത്തും കറങ്ങി. ഒടുവില്‍ ദുബായ് യില്‍ എത്തി.
ശോഭ: (കണ്ണുനീര്‍ തുടച്ചുമാറ്റിക്കൊണ്ട്) അതൊക്കെ പോട്ടെ, ശേഖറിന്റെ family ?
ശേഖര്‍: (നെടുവീര്‍പ്പിട്ടുകൊണ്ട്) ഉം, എന്റെ ഫാമിലി..... ഞാന്‍ ഒരുപാട് ആഗ്രഹിച്ചതും അതുതന്നെയാണ്. പക്ഷേ.... എന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിയില്ലേ? ശോഭ തെറ്റിച്ചില്ലേ?
ശോഭ: (ആശ്ചര്യത്തോടെ) You mean ....?
ശേഖര്‍: Yes , I meant the same what you think now .
ശോഭ: എന്റെ ഈശ്വരാ....ഞാനെന്താണീ കേള്‍ക്കുന്നത്?
ശേഖര്‍: ങാ, അതുപോട്ടെ, അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല. By the by, ശോഭ എവിടെയാണ് ജോലി ചെയ്യുന്നത്?
ശോഭ: Blue Ocean
ശേഖര്‍: Oh ... I see ...നാട്ടില്‍ എല്ലാവര്‍ക്കും സുഖം തന്നെയല്ലേ?
ശോഭ: അതെ, എല്ലാവരും സുഖമായിരിക്കുന്നു. നാട്ടില്‍ പോയാല്‍ അവര്‍ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിക്കുന്നതുകൊണ്ട് ഞാന്‍ പോകാതെ ഇവിടെത്തന്നെ കഴിഞ്ഞു കൂടുകയാണ്, ഒറ്റയ്ക്ക്.
ശേഖര്‍: അപ്പോള്‍ കൂടെയുള്ളവര്‍?
ശോഭ: Company accomodation - ലാണ് താമസം. രഘു ഉണ്ടായിരുന്നപ്പോള്‍ company തന്ന family flat ആണ്. അതുകൊണ്ട് കൂടെ വേറെ ആരുമില്ല.
ശേഖര്‍: Oh ... that's great . ശോഭേ ഞാന്‍ എല്ലാ ദിവസവും evening - ഇല്‍ ഇവിടെ വന്നിരിക്കാറുണ്ട്. If you don 't mind ....
ശോഭ: ഞാനും വരാം ശേഖര്‍. ഒറ്റയ്ക്ക് വീട്ടിലിരുന്ന് ഞാനും മടുത്തു.
ശേഖര്‍: ഞാനിപ്പോള്‍ പോകുന്നു. വരൂ, ഞാന്‍ ശോഭയെ വീട്ടില്‍ drop ചെയ്യാം. നാളെ evening -ഇല്‍ വീണ്ടും ഇവിടെ കാണാം.
ഇരുവരും പോകുന്നു.
അടുത്ത ദിവസം പതിവിലും സന്തോഷത്തിലാണ് ശേഖര്‍ ഓഫീസില്‍ എല്ലാവരോടും പെരുമാറിയിരുന്നത്.
കൂടെ ജോലി ചെയ്യുന്ന ഒരാള്‍: എന്താ സാര്‍, ഇന്ന് നല്ല സന്തോഷത്തിലാണല്ലോ?
ശേഖര്‍: Yes , I am happy today . ഇന്നുമാത്രമല്ല, എന്നും ഈ സന്തോഷം നിലനിര്‍ത്തണം എന്നുതന്നെയാണ് എന്റെ ആഗ്രഹം.
അടുത്ത ആള്‍: എന്താ സാര്‍, വല്ല ലോട്ടറിയും അടിച്ചോ?
ശേഖര്‍: എന്നു ചോദിച്ചാല്‍ ... ഉം, അതെ, ഒരുതരം ലോട്ടറി തന്നെ.
വേറെ ഒരാള്‍: അപ്പോള്‍ തീര്‍ച്ചയായും ചെലവു ചെയ്യണം ട്ടോ
ശേഖര്‍: ചെയ്തിരിക്കും. നിങ്ങള്‍ മനസ്സില്‍ കാണുന്നതിനേക്കാള്‍ ഗംഭീര പാര്‍ട്ടിയായിരിക്കും ഞാന്‍ തരാന്‍ പോകുന്നത്.
ഇനിയൊരാള്‍: കൊച്ചുകള്ളന്‍, ലോട്ടറി അടിച്ചിട്ട് മിണ്ടാതിരിക്കുകയാണ് അല്ലേ?
ശേഖര്‍: നിങ്ങള്‍ ഉദ്ദേശിക്കുന്ന ലോട്ടറി അല്ല സാറേ, എന്നാല്‍ അതിനേക്കാള്‍ വിലമതിക്കുന്ന ഒന്നാണത്.
അവര്‍ പരസ്പരം കുശലം പറയുന്നു. പൊട്ടിച്ചിരിക്കുന്നു. .....
അന്ന് വൈകീട്ട് ശേഖര്‍ പതിവുപോലെ ഓഫീസില്‍ നിന്നും നേരെ പാര്‍ക്കില്‍ എത്തി. മനസ്സ് നിറയെ സന്തോഷമാണ്. അത് മുഖത്ത് കാണാം.
ഇടയ്ക്കിടയ്ക്ക് വാച്ച് നോക്കുന്നു. പാര്‍ക്കിനു വെളിയിലേക്ക് എത്തിനോക്കുന്നു.
അല്പസമയത്തിനുള്ളില്‍ ശോഭ പാര്‍ക്കിലേക്ക് കടന്നുവന്നു. ശോഭയുടെ മുഖത്തും സന്തോഷം കാണാം.
ശേഖര്‍: (എഴുന്നേറ്റുനിന്ന്) വരൂ ശോഭേ, ഇവിടെ ഇരിക്കൂ.
ഇരുവരും പാര്‍ക്കിലെ ബഞ്ചില്‍ ഇരിക്കുന്നു.
ശോഭന: ശേഖര്‍ ഇന്ന് വളരെ സന്തോഷത്തിലാണല്ലോ?
ശേഖര്‍: അതെ ശോഭേ, ഞാനിന്ന് വളരെ സന്തോഷത്തിലാണ്. നമ്മള്‍ തമ്മില്‍ പിരിഞ്ഞതിനുശേഷം ഇന്നാണ് ഞാന്‍ ഇത്രയും സന്തോഷിക്കുന്നത്.
ശോഭ: ശേഖറിനോട് എല്ലാം തുറന്നു പറയാമല്ലോ: വളരെ നാളുകള്‍ക്കു ശേഷം ഇന്നാണ് ഞാനും സന്തോഷിക്കുന്നത്. അച്ഛന്‍ എന്നും പറയാറുണ്ട്, ജീവിതം ഒന്നേയുള്ളൂ, അത് ദുഖിച്ചു കളയാനുള്ളതല്ല എന്ന്. ഇന്ന് ശേഖറിനെ കണ്ടുമുട്ടിയതിനു ശേഷമാണ് എന്റെ മനസ്സ് വീണ്ടും പൂത്തുലഞ്ഞത്.
ശേഖര്‍: അപ്പോള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ ഒരേതൂവല്‍പക്ഷികള്‍ അല്ലേ?
ഇരുവരും ചിരിക്കുന്നു.
ശോഭ: ശേഖര്‍, ഇനിയെങ്കിലും ഞാന്‍ പറയുന്നത് കേള്‍ക്കണം. ഇനി ശേഖര്‍ ഇങ്ങനെ ഒറ്റയാനായി കഴിയരുത്. നല്ലൊരു പെണ്ണിനെ കെട്ടി അടിച്ചുപൊളിച്ചു ജീവിക്കണം.
ശേഖര്‍: സ്വപ്നം കാണാനൊക്കെ എളുപ്പമാണ്. എന്നാല്‍ അത് യാഥാര്‍ത്യമാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
ശോഭ: ശേഖര്‍, past is past . Please dont spoil your noble life .
ശേഖര്‍: ശോഭേ, ഞാനൊരു കാര്യം വെട്ടിത്തുറന്നു പറയാന്‍ ആഗ്രഹിക്കുന്നു. ശോഭയോടുള്ള എന്റെ സ്നേഹത്തിന് ഈ നിമിഷംവരെ ഒരു കുറവും വന്നിട്ടില്ല, ഇനി വരികയുമില്ല.
ശോഭ: ശേഖര്‍ പറഞ്ഞുവരുന്നത്.....?
ശേഖര്‍: അതെ, ശോഭ പറഞ്ഞ അതേ വാക്കുകള്‍ ഞാന്‍ തിരിച്ചു പറയുകയാണ്. past is past . Please dont spoil your noble life. നിന്റെ ഒരു വാക്കിനു വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. Yes എന്ന ഒരേയൊരു വാക്ക്.
ശോഭ: I am really sorry Shekhar. ഇനിയൊരു വിവാഹ ജീവിതം എനിക്കുണ്ടാവില്ല. ഇനിയും ഞാന്‍ കാരണം ഒരു ജീവന്‍ കൂടി കുരുതി കൊടുക്കാന്‍ എനിക്കാവില്ല.
ശേഖര്‍: O.K... ശോഭയുടെ ഉറച്ച തീരുമാനമാണ് ഇതെങ്കില്‍ ഇനി ഞാന്‍ ഇക്കാര്യം പറയില്ല. എന്നാല്‍ മറ്റൊരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ശോഭ: എന്താണത്? പറയൂ.
ശേഖര്‍: നിന്നോടൊത്തുള്ള ഒരു ജീവിതം ഞാന്‍ ഞാന്‍ സ്വപ്നം കണ്ടു. പക്ഷേ അത് നടന്നില്ല. എന്നാല്‍ എനിക്കിപ്പോള്‍ ഒരേയൊരു ആഗ്രഹമേയുള്ളൂ, നിന്നോടൊത്തു ഒരു ദിവസം, ഒരേയൊരു ദിവസം. ONE DAY WITH YOU.
ശോഭ: (ഞെട്ടിത്തെറിച്ച്) ശേഖര്‍, എന്താണീ പറയുന്നത്?
ശേഖര്‍: No, ഇനിയൊന്നും പറയരുത്, please. എന്റെ ഈ ആഗ്രഹം നടന്നില്ലെങ്കില്‍ പിന്നെ......പിന്നെ ആരും എന്നെ കാണില്ല. ഇതു സത്യം. കൂടുതലൊന്നും എനിക്ക് പറയാനില്ല.
ശോഭ: (അല്പം ആലോചിച്ചുകൊണ്ട്) ശേഖര്‍, തെറ്റാണെന്നറിയാം. എങ്കിലും ശേഖറിന്റെ ആഗ്രഹത്തിന് ഞാന്‍ സമ്മതിക്കുന്നു. because I too love you too much.
ഇരുവരും സന്തോഷഭരിതരായി കുറച്ചു സമയം അവിടെ ചിലവഴിക്കുന്നു.
അടുത്ത ദിവസം രാവിലെ ശേഖര്‍ ശോഭയുടെ വീട്ടില്‍ എത്തുന്നു. Calling Bell അടിക്കുന്നു. ശോഭ മനോഹരമായ വസ്ത്രം ധരിച്ചുകൊണ്ട് വാതില്‍ തുറന്നു കൊടുക്കുന്നു. സന്തോഷത്തോടെ ശേഖറിനെ അകത്തേക്ക് സ്വീകരിച്ച് ആനയിക്കുന്നു. Juice ഉണ്ടാക്കി ശേഖറിനു കൊടുക്കുന്നു. അവര്‍ കുശലം പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു.
ഭക്ഷണം പാകം ചെയ്യാന്‍ ശോഭ അടുക്കളയിലേക്കു പോകുന്നു. ശോഭയെ സഹായിക്കാന്‍ ശേഖറും അടുക്കളയില്‍ എത്തുന്നു. ഇന്നത്തെ ഒരു ദിവസം എല്ലാം നമ്മള്‍ ഒരുമിച്ചു ചെയ്യാം എന്ന് പറയുന്നു. ഇരുവരും കൂടി നല്ല ഭക്ഷണം ഉണ്ടാക്കുന്നു.
Dining Table ഒരുക്കുന്നു. ഭക്ഷണ പദാര്‍ഥങ്ങള്‍ മേശപ്പുറത്തു ഒരുക്കി വക്കുന്നു. ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നു. ഇരുവരും പരസ്പരം വിളമ്പിക്കൊടുക്കുന്നു. കുശലം പറഞ്ഞുകൊണ്ട്, സന്തോഷത്തോടെ ഇരുവരും ഭക്ഷണം കഴിക്കുന്നു.
പിന്നീട് ശോഭ അവളുടെ മണിയറ ഒരുക്കുന്നു. ശേഖറിനെ മണിയറയിലേക്ക് ക്ഷണിക്കുന്നു.
അങ്ങനെ ഒരു ദിവസം മുഴുവന്‍ അവര്‍ രണ്ടുപേരും എല്ലാംമറന്ന് അവിടെ ജീവിച്ചു.
രാത്രിയായപ്പോള്‍ ശേഖര്‍ ശോഭയോട് യാത്രപറഞ്ഞ് ഇറങ്ങി.
നിറഞ്ഞ സംതൃപ്തിയോടെ ശോഭ ശേഖറിനെ യാത്രയാക്കി.
ശേഖര്‍ നടന്നു നീങ്ങുന്നത് നോക്കി ശോഭ നില്‍ക്കുന്നു.
അടുത്ത ദിവസം രാവിലെ സാധാരണയെന്നപോലെ ടൈം പീസില്‍ അലാറം അടിക്കുന്നു. ശോഭ ഇതു കേട്ട് ഉണരുന്നു. പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം ഓഫീസില്‍ പോകാനൊരുങ്ങുന്നു.
ന്യൂസ് പേപ്പര്‍ ബോയ് അന്നത്തെ പത്രം അവിടെ ഇടുന്നു. ശോഭ മെല്ലെ പത്രം ഒന്ന് കണ്ണോടിച്ചു വായിക്കാന്‍ നോക്കുന്നു. ഉള്ളിലെ ഒരു പേജ് തുറന്നപ്പോള്‍ ശോഭ ഷോക്കേറ്റ പോലെ സ്തബ്ധയായി നില്‍ക്കുന്നു.
മെല്ലെ മെല്ലെ സോഫായിലേക്ക് തളര്‍ന്നിരിക്കുന്നു. പത്രം കൈയ്യില്‍ നിന്നും താഴെ ഊര്‍ന്നു വീഴുന്നു. ശോഭ വായിച്ച വാര്‍ത്ത എല്ലാവര്‍ക്കും കാണത്തക്ക വിധത്തില്‍ പത്രം തറയില്‍ മലര്‍ന്നു കിടക്കുന്നു.
"കാറപകടത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടു"
കൂടെ ശേഖറിന്റെ ഫോട്ടോയും ഉണ്ട്.
ശോഭയുടെ കണ്ണുകളില്‍ നിന്ന് ചുടുകണ്ണുനീര്‍ ധാര ധാരയായ് ഒഴുകുന്നു.
മറ്റൊരു മനുഷ്യജീവന്‍കൂടി താന്‍ കാരണം കുരുതി കൊടുക്കപ്പെട്ടല്ലോ ഈശ്വരാ എന്ന ദുഖത്താല്‍ പൊട്ടിക്കരയുന്നു.

****
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ