02 ഡിസംബർ 2011

മുഖക്കുരു മുളയ്ക്കുന്ന പ്രായം


മുഖക്കുരു മുളയ്ക്കുന്ന പ്രായത്തിലവളുടെ
മുഖച്ചിത്രമെന്‍ കണ്ണില്‍ പതിഞ്ഞുപോയി
മധുമൊഴി വഴിയും അധരവുമായവള്‍
മൃദുവായ് എന്‍മനം തൊട്ടുണര്‍ത്തി

ഇളംമഞ്ഞ ചേലയില്‍ അവളെ ഞാന്‍ കണ്ടപ്പോള്‍
ഇമവെട്ടാതവളെ ഞാന്‍ നോക്കിനിന്നു
പളുങ്കുപോല്‍ തിളങ്ങുന്ന മിഴിയെന്നില്‍ പതിച്ചപ്പോള്‍
പുളകിതമായ് ഞാനറിയാതെ

മലരിന്റെ മധുവുണ്ണാന്‍ അരികില്‍ ഞാനണഞ്ഞപ്പോള്‍
മധുപാത്രമെനിക്കായ് തുറന്നുതന്നു
മതിവരെ മധുരം നുകര്‍ന്നു കഴിഞ്ഞപ്പോള്‍
മലരതില്‍ ഞാനും ലയിച്ചു പോയി


പോള്‍സണ്‍ പാവറട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ