അതിസുന്ദരമാണെന്നെല്ലാരും ചൊല്ലുന്നീ
ഭൂലോകം ഒരുനോക്കു കാണാന്‍ കൊതിപ്പൂ ഞാന്‍
ജന്മനാ അന്ധനായ് തീര്‍ന്നയെന്‍ സ്വപ്‌നങ്ങള്‍
എന്നെങ്കിലും സഫലമാകുമോ സോദരാ?
ഈശ്വരന്‍ നല്‍കിയ എന്‍രൂപഭാവങ്ങള്‍
എന്നേലുമൊരുനോക്കു കാണാന്‍ കഴിഞ്ഞെങ്കില്‍!
പരിഭവമേതുമേയില്ലാതെ ഈശന്റെ
കരതാരിലെന്നെ സമര്‍പ്പിക്കും പൂര്‍ണ്ണമായ്
ജന്മം തന്നീഭൂവില്‍ പോറ്റിവളര്‍ത്തിയെന്‍
മാതാപ്പിതാക്കളെ കാണാന്‍ കഴിഞ്ഞെങ്കില്‍!
അവരുടെ മിഴിനീര്‍ തുടച്ചുമാറ്റിക്കൊ-
ണ്ടേകിടും സാന്ത്വന ചുംബനമാ കവിളിണയില്‍
സ്നേഹത്തോടെന്‍ ചുറ്റും കഴിയും ജനങ്ങളെ
നേര്‍ക്കുനേര്‍ കണ്ടു സ്നേഹിക്കാന്‍ കഴിഞ്ഞെങ്കില്‍!
സന്തോഷത്താലെന്റെ ഉള്ളം നിറഞ്ഞിടും
സംതൃപ്തിയോടെ ഞാനെന്നും കഴിഞ്ഞിടും
മിഴി രണ്ടുമുള്ളയെന്‍ സോദരാ നിന്നുടെ
മിഴികളിലൊന്നെനിക്കേകാമോ ദാനമായ് ?
ഈ ലോകമൊരുനോക്ക് കണ്ടു കഴിഞ്ഞുടന്‍
തിരികെയേല്‍പ്പിച്ചിടാം നീ തന്നതൊക്കെയും
*****************************
പോള്‍സണ്‍ പാവറട്ടി
******************************
ഭൂലോകം ഒരുനോക്കു കാണാന്‍ കൊതിപ്പൂ ഞാന്‍
ജന്മനാ അന്ധനായ് തീര്‍ന്നയെന്‍ സ്വപ്‌നങ്ങള്‍
എന്നെങ്കിലും സഫലമാകുമോ സോദരാ?
ഈശ്വരന്‍ നല്‍കിയ എന്‍രൂപഭാവങ്ങള്‍
എന്നേലുമൊരുനോക്കു കാണാന്‍ കഴിഞ്ഞെങ്കില്‍!
പരിഭവമേതുമേയില്ലാതെ ഈശന്റെ
കരതാരിലെന്നെ സമര്‍പ്പിക്കും പൂര്‍ണ്ണമായ്
ജന്മം തന്നീഭൂവില്‍ പോറ്റിവളര്‍ത്തിയെന്‍
മാതാപ്പിതാക്കളെ കാണാന്‍ കഴിഞ്ഞെങ്കില്‍!
അവരുടെ മിഴിനീര്‍ തുടച്ചുമാറ്റിക്കൊ-
ണ്ടേകിടും സാന്ത്വന ചുംബനമാ കവിളിണയില്‍
സ്നേഹത്തോടെന്‍ ചുറ്റും കഴിയും ജനങ്ങളെ
നേര്‍ക്കുനേര്‍ കണ്ടു സ്നേഹിക്കാന്‍ കഴിഞ്ഞെങ്കില്‍!
സന്തോഷത്താലെന്റെ ഉള്ളം നിറഞ്ഞിടും
സംതൃപ്തിയോടെ ഞാനെന്നും കഴിഞ്ഞിടും
മിഴി രണ്ടുമുള്ളയെന്‍ സോദരാ നിന്നുടെ
മിഴികളിലൊന്നെനിക്കേകാമോ ദാനമായ് ?
ഈ ലോകമൊരുനോക്ക് കണ്ടു കഴിഞ്ഞുടന്‍
തിരികെയേല്‍പ്പിച്ചിടാം നീ തന്നതൊക്കെയും
*****************************
പോള്‍സണ്‍ പാവറട്ടി
******************************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ