02 ഡിസംബർ 2011

കണ്ണാടി പോലൊരു ചങ്ങാതി


ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്ന്
ചൊല്ലിപ്പഠിപ്പിച്ചു ചെറുപ്പത്തിലമ്മ
കണ്ണാടി പോലൊരു ചങ്ങാതിയെ കാണാന്‍
അന്നുതൊട്ടേ ഞാന്‍ തേടിയലഞ്ഞു  

കുട്ടിക്കാലം മുതല്‍ ഒന്നായ് കഴിഞ്ഞ
കൂട്ടുകാരില്‍ ഞാന്‍ പ്രത്യാശയര്‍പ്പിച്ചു
കെട്ടുപാടുള്ളോരീ ജീവിതയാത്രയില്‍
കൂട്ടുകാര്‍ ഓരോന്നായ് പലവഴി യാത്രയായ്

ആത്മീയ രംഗത്ത് ആടിത്തകര്‍ക്കുന്ന
ആത്മീയവാദിയില്‍ ഞാനാശവെച്ചു
ആത്മീയാന്ധനാം സോദരന്‍ എന്നുടെ
ആത്മാവും ചിത്തവും പാടേ നശിപ്പിച്ചു

കണ്ടു ഞാനൊടുവില്‍ ഒരു ചങ്ങാതിയെ
കണ്ണാടി പോലൊരു നല്ല ചങ്ങാതിയെ
അവനില്‍ ഞാനെന്നെ പൂര്‍ണ്ണമായ് ദര്‍ശിച്ചു
അവനല്ലോ എന്‍കൂടെ വസിക്കുന്ന ഈശ്വരന്‍


പോള്‍സണ്‍ പാവറട്ടി    

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ