സന്തോഷ് പണ്ഡിറ്റ് എന്ന പയ്യന്‍ പടമൊന്നു പിടിച്ചപ്പോള്‍
"പണ്ഡിതന്മാര്‍" എല്ലാം ചേര്‍ന്ന് പരിഹസിച്ചു
പരിഹാസം കൂടിയപ്പോള്‍ സന്തോഷ് പണ്ഡിറ്റ് താരമായി
പരിഹസിച്ചവരെല്ലാം ഇളിഭ്യരായി
പരിഹസിച്ചോരെ നോക്കി സന്തോഷ് പണ്ഡിറ്റ് നേരേ ചൊല്ലി
"പരിഹസിച്ചവര്‍ നിങ്ങള്‍ എന്നെ രക്ഷിച്ചു"
കഥ മുതല്‍ പാട്ട് വരെ സമസ്ത മേഖലകളും
സ്വയം ചെയ്യാന്‍ കഴിയുന്നോന്‍ മിടുക്കന്‍ തന്നെ
പടം പിടിക്കുവാനിന്ന് കോടികള്‍ ചെലവുള്ളപ്പോള്‍
ലക്ഷങ്ങള്‍ മാത്രം കൊണ്ടവന്‍ പടം പിടിച്ചു
സൂപ്പര്‍താര ചിത്രമെല്ലാം ഒന്നൊന്നായി പൊട്ടീടുമ്പോള്‍
സന്തോഷ് പണ്ഡിറ്റ് ചിത്രം മാത്രം തകര്‍ത്താടുന്നു
കോടികള്‍ മുടക്കിക്കൊണ്ട് തല്ലിപ്പൊളി പടം ചെയ്യും
നിര്‍മ്മാതാക്കള്‍ ഇത് കണ്ടു പഠിച്ചാല്‍ നന്ന്
ന്യൂനതകളേറെയുണ്ട് എന്നുതന്നെ ധരിക്കിലും
സന്തോഷ് പണ്ഡിറ്റിന്‍ ചങ്കൂറ്റം അപാരം തന്നെ
അന്യരുടെ ചെയ്തികളെ കണ്ണടച്ച് പഴിക്കാതെ
നന്മയുണ്ടേല്‍ അതുംകൂടെ പറഞ്ഞീടേണം
സര്‍വ്വം തികഞ്ഞവരായി ആരുമില്ല എന്ന സത്യം
സമ്മതിക്കുന്നവനല്ലോ ശ്രേഷ്ഠ സോദരന്‍
***
പോള്‍സണ്‍ പാവറട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ