അല്ലയോ സ്നേഹിതരേ,
"സന്തോഷ് പണ്ഡിറ്റ്" എന്ന പേര് കേള്‍ക്കുമ്പോള്‍ പലരും രോഷത്താല്‍ പൊട്ടിത്തെറിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അദ്ദേഹം ഒരു സിനിമ ചെയ്തു എന്ന "അപരാധം" അല്ലേ ചെയ്തുള്ളൂ? അത് ഒരുപക്ഷേ തല്ലിപ്പൊളി ആയിരിക്കാം. സമ്മതിക്കുന്നു. എന്താ, നമ്മുടെ നാട്ടില്‍ ആദ്യമായിട്ടാണോ ഒരു തല്ലിപ്പൊളി പടം ഇറങ്ങുന്നത്? "സൂപ്പര്‍ താരങ്ങള്‍" എന്ന് പൊതുജനം വിശേഷിപ്പിക്കുന്ന നമ്മുടെ "സുന്ദരനായകന്മാര്‍" അഭിനയിച്ച എത്രയോ പടങ്ങള്‍ പൊളിഞ്ഞു പാളീസായി നിര്‍മ്മാതാക്കള്‍ പാപ്പരായിട്ടുണ്ട്? എന്തേ അതൊന്നും ആരും കാണാത്തത്? ആരും പ്രതികരിക്കാത്തത്?
നിങ്ങള്‍ തെറ്റിദ്ധരിക്കണ്ട; ഞാന്‍ "സന്തോഷ് പണ്ഡിറ്റ് ഫാന്‍" ഒന്നുമല്ല. നമ്മുടെ ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. അതുകൊണ്ട് പറയുന്നു എന്നേയുള്ളൂ.
നമ്മുടെ സൂപ്പര്‍ താരങ്ങള്‍ കോടികള്‍ വെട്ടിച്ചത് ഒരു പ്രശ്നമല്ല.
സിനിമാ നടന്മാരും നടിമാരും ഉടുതുണി മാറുന്ന ലാഘവത്തോടെ വിവാഹം കഴിക്കുന്നതും വേര്‍പിരിയുന്നതും വീണ്ടും വേറെ കെട്ടുന്നതും ഒന്നും ആര്‍ക്കും ഒരു പ്രശ്നമല്ല.
സിനിമാക്കാര്‍ പെണ്ണുകേസ്സില്‍ അകപ്പെടുന്നതും ഒരു പ്രശ്നമല്ല.
രാഷ്ട്രീയ ശുംഭന്മാര്‍ (ജയരാജന്റെ ഭാഷയില്‍ "വിളങ്ങുന്നവര്‍") കോടികള്‍ കട്ടു മുടിക്കുന്നതും ഒരു പ്രശ്നമല്ല.
ക്രിക്കറ്റ് താരങ്ങള്‍ കോടികള്‍ കൈക്കൂലി മേടിച്ച് "മത്സരിച്ച്" തോല്‍ക്കുന്നത് ഒരു പ്രശ്നമല്ല.
മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരില്‍ പരസ്പരം തല്ലുന്നതും കൊല്ലുന്നതും ആര്‍ക്കും പ്രശ്നമല്ല.
തീവ്രവാദവും ബോംബുസംസ്കാരവും ഒരു പ്രശ്നമല്ല.
ക്വട്ടേഷന്‍ സംസ്കാരം ഒട്ടും പ്രശ്നമല്ല.
പീഡന കഥകള്‍ പ്രശ്നമേയല്ല.
ഇപ്പോള്‍ ആകെക്കൂടി ഒരേയൊരു പ്രശ്നമുള്ളത് സന്തോഷ് പണ്ഡിറ്റ് എന്ന ഒരു മനുഷ്യന്‍ ഒരു സിനിമ ചെയ്തതാണ്. ഇതിലേറെ വലിയ പ്രശ്നം നമ്മുടെ നാട്ടില്‍ ഇല്ലേയില്ല.
ഈ പടം പ്രദര്‍ശനയോഗ്യമല്ലെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് എന്തിന് ഈ പടത്തിന് അനുമതി കൊടുത്തു? എന്നിട്ട് എന്തേ ആരും സെന്‍സര്‍ ബോര്‍ഡിന് എതിരെ പഴി പറയുന്നില്ല?
ഇനി അഥവാ സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യന്‍ ചെയ്തത് അത്ര വലിയ അപരാധമാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിന്റെ പേരില്‍ ആരും ഇതുവരെ കേസ്സ് കൊടുത്തില്ല?
ആരാണ് ശരി? ആരാണ് തെറ്റ്? ഒന്നു പറഞ്ഞു തരുമോ? please.....

*****
പോള്‍സണ്‍ പാവറട്ടി - ദുബായ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ