ഒടുവില്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ (കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ) എല്ലാവരും മെല്ലെ തലയൂരി. പ്രധാനമന്ത്രിയുടെ വാക്കിനെ മാനിച്ചാണെന്ന് ഒരു പറച്ചിലും. ഇതിനുവേണ്ടിയായിരുന്നോ ഖജനാവിലെ കാശും എടുത്ത് സകല രാഷ്ട്രീയ നേതാക്കളും അങ്ങ് ദില്ലിയിലേക്ക് പറന്നത്? ഒടുവില്‍ പട്ടി ചന്തക്കു പോയതുപോലെ തിരിച്ചും വന്നു.
ഇതില്‍നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്, ഈ പ്രശ്നം അവസാനിപ്പിക്കുകയല്ല ഈ നേതാക്കളുടെ ഉദ്ദേശ്യം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചില ഉപവാസ-സത്യാഗ്രഹ പ്രഹസനങ്ങള്‍ നടത്തി എന്നു മാത്രം. ആര് ചത്താലും ആര് ദുരിതമനുഭവിച്ചാലും ഈ രാഷ്ട്രീയ നേതാക്കള്‍ക്ക് എന്ത് നഷ്ടം? അവരുടെ ബാങ്ക് അക്കൌണ്ടുകള്‍ എല്ലാം സുരക്ഷിതമല്ലേ എന്നുമാത്രം ഉറപ്പാക്കിയാല്‍ മതി അവര്‍ക്ക്.
അല്ലയോ മഹാജനങ്ങളെ, വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നു പറഞ്ഞു കേട്ടിട്ടില്ലേ? ഈ നേതാക്കളുടെ വാക്കും കേട്ടിരുന്നാല്‍ അവിടെ ഇരിക്കാനേ കഴിയൂ. ഇരുന്നോളൂ, അടിയുറച്ചിരുന്നോളൂ. വെറുതെയിരിക്കണ്ട, കൂട്ടത്തില്‍ ഈ നേതാക്കള്‍ക്ക് സിന്ദാബാദ് കൂടി വിളിച്ചോളൂ. അങ്ങനെ ഒരു ദിവസം നമുക്കെല്ലാവര്‍ക്കുംകൂടി ഒരു തീര്‍ഥയാത്ര നടത്താം. ഒടുക്കത്തെ യാത്ര.
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
പോള്‍സണ്‍ പാവറട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ