എല്ലാവരിലും നന്മ കാണുന്നവര്‍ !
**********************************
മനുഷ്യന്റെ പൊതുസ്വഭാവമാണ് മറ്റുള്ളവരിലെ തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കുക, കുറ്റപ്പെടുത്തുക, വിമര്‍ശിക്കുക...എന്നതൊക്കെ. അപരനിലെ നന്മകള്‍ കാണാന്‍ കഴിവുള്ളവര്‍ വളരെ ചുരുക്കം മാത്രമേയുള്ളൂ.
എനിക്കറിയാവുന്ന ഒരു വ്യക്തിയുണ്ട്. അദ്ദേഹം ഇന്നേവരെ മറ്റുള്ളവരെ കുറ്റം പറയുന്നതായിട്ട് ഞാന്‍ കേട്ടിട്ടേയില്ല; എന്നുമാത്രമല്ല, അപരന്റെ നന്മകള്‍ കണ്ടെത്തുകയും ആ നന്മകളിലൂടെ ആ വ്യക്തിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു അപൂര്‍വ സ്വഭാവക്കാരനാണ് അദ്ദേഹം. ഒരിക്കല്‍ പാതിരാനേരത്ത് തന്നെ ആക്രമിക്കാന്‍ വന്ന വ്യക്തിയെപ്പോലും സ്നേഹത്തോടെ സ്വീകരിച്ചിരുത്തിയ ആ മഹാമനസ്കന്റെ മുന്നില്‍ പ്രണമിക്കാതെ വയ്യ. അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള പെരുമാറ്റം കണ്ടപ്പോള്‍ അക്രമി അദ്ദേഹത്തെ ആക്രമിച്ചില്ലെന്നു മാത്രമല്ല നല്ലൊരു കുമ്പസാരവും കൂടി നടത്തിയിട്ടേ തിരികെ പോയുള്ളൂ.
ഇതുപോലെ ഒട്ടനവധി അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ശത്രുവിനെ സ്നേഹിക്കുക എന്ന മഹത് വചനം ജീവിതത്തില്‍ അതേപ്പടി പകര്‍ത്തുന്ന അദ്ദേഹത്തെ അനുകരിക്കാന്‍ ഞാന്‍ പലപ്പോഴും തുനിഞ്ഞിട്ടുണ്ടെങ്കിലും വിജയിക്കാന്‍ പലപ്പോഴും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, എന്താണ് ഇതിന്‍റെ രഹസ്യമെന്ന്. ഉത്തരം വളരെ ലളിതം: "എല്ലാവരും എന്നെപ്പോലെ പച്ചമനുഷ്യരാണ്. എല്ലാവരിലും ദൈവം നന്മ ചൊരിഞ്ഞിട്ടുണ്ട്. ഞാന്‍ ആ നന്മ മാത്രം കാണാന്‍ ഇഷ്ടപ്പെടുന്നു. നന്മയുള്ളവര്‍ എന്നും നല്ലവരാണ്. അതുകൊണ്ട് എനിക്ക് എല്ലാവരേയും നല്ലവരായി മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ."
അദ്ദേഹത്തെ ആക്രമിക്കാന്‍ വന്ന ആ മനുഷ്യനോടുള്ള അന്നേരത്തെ എന്റെ വികാരം രോഷമായപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് എന്താണെന്നോ, "അന്ന് അദ്ദേഹം എന്നെ ആക്രമിക്കാന്‍ വന്നതുകൊണ്ടല്ലേ എനിക്കിന്ന് അദ്ദേഹത്തെ നല്ലൊരു സ്നേഹിതനായി കിട്ടിയത്?"
എന്തുവന്നാലും അത് നല്ലതിനാണ് എന്ന് വിശ്വസിക്കാനാണ് അദ്ദേഹം എന്നെ പഠിപ്പിച്ചു തന്നിട്ടുള്ളത്. ഇന്നും കഴിയുന്നതും ഞാന്‍ അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ട്; പലപ്പോഴും വിജയിക്കാറില്ലെങ്കിലും.
ഇത്രയും പറഞ്ഞ നിലക്ക് അദ്ദേഹത്തിന്റെ പേര് പറയാതിരിക്കുന്നത് ശരിയല്ലല്ലോ. ഫാദര്‍ ജോണ്‍ മരിയ വിയാനി. അദ്ദേഹം ഇപ്പോള്‍ പാലക്കാട് മലമ്പുഴയില്‍ കൃപാസദന്‍ എന്ന ഒരു വൃദ്ധമന്ദിരത്തിന്റെ ഡയറക്ടര്‍ ആണ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി അദ്ദേഹം അവിടെയാണ് സേവനം ചെയ്യുന്നത്. ഞാന്‍ മുകളില്‍ എഴുതിയത് വിശ്വാസമില്ലെങ്കില്‍ അവിടെ പോയി നേരില്‍ കണ്ടു വിശ്വസിക്കുക. പുഞ്ചിരി തൂകുന്ന വദനവും സ്നേഹം നിറഞ്ഞ ഹൃദയവുമായി വിയാനിയച്ചന്‍ അവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
പോള്‍സണ്‍ പാവറട്ടി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ