വാനിലെ മാലാഖവൃന്ദം പ്രഘോഷിച്ചു
“സന്മനസ്സുള്ളോര്‍ക്കു ഭൂവിതില്‍ ശാന്തി”
കാലങ്ങളൊത്തിരി കഴിഞ്ഞുപോയെന്നാലും
ശാന്തിമാത്രം ഭൂവില്‍ കാണ്മതില്ല
ഞാനെന്ന ഭാവത്താല്‍ മത്സരിച്ചീടുന്ന
മാനവരാല്‍ ഭൂമി നിറഞ്ഞിടുന്നു
പരസ്പരം പോര്‍വിളിച്ചുശിരുകാട്ടീടുന്ന
ജാതി-മതങ്ങളും പെരുകിടുന്നു
തന്നുടെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍
അന്യന്റെ വിശ്വാസം തച്ചുടച്ചീടുന്നു
ദൈവത്തെപ്പോലും പാഠം പഠിപ്പിക്കും
മനുഷ്യദൈവങ്ങളാല്‍ ഭൂമുഖം നിറയുന്നു
അന്യന്റെ ദുഃഖങ്ങളൊന്നുമേ കാണാതെ
തന്‍സുഖം മാത്രം നോക്കിനടക്കുന്നു
പണവും പ്രതാപവും നേടുവാനായുള്ള
പാച്ചിലിനുള്ളില്‍ സര്‍വ്വം മറക്കുന്നു
പരസ്പര സ്നേഹവും ഐക്യവുമില്ലാതെ
ശാന്തി നേടാനായ് സര്‍വരുമോടുന്നു
സന്മനസ്സുണ്ടെങ്കില്‍ ശാന്തി നേടാമെന്ന
സത്യം സകലരും വിസ്മരിച്ചീടുന്നു
“സന്മനസ്സുള്ളോര്‍ക്കു ഭൂവിതില്‍ ശാന്തി”
കാലങ്ങളൊത്തിരി കഴിഞ്ഞുപോയെന്നാലും
ശാന്തിമാത്രം ഭൂവില്‍ കാണ്മതില്ല
ഞാനെന്ന ഭാവത്താല്‍ മത്സരിച്ചീടുന്ന
മാനവരാല്‍ ഭൂമി നിറഞ്ഞിടുന്നു
പരസ്പരം പോര്‍വിളിച്ചുശിരുകാട്ടീടുന്ന
ജാതി-മതങ്ങളും പെരുകിടുന്നു
തന്നുടെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍
അന്യന്റെ വിശ്വാസം തച്ചുടച്ചീടുന്നു
ദൈവത്തെപ്പോലും പാഠം പഠിപ്പിക്കും
മനുഷ്യദൈവങ്ങളാല്‍ ഭൂമുഖം നിറയുന്നു
അന്യന്റെ ദുഃഖങ്ങളൊന്നുമേ കാണാതെ
തന്‍സുഖം മാത്രം നോക്കിനടക്കുന്നു
പണവും പ്രതാപവും നേടുവാനായുള്ള
പാച്ചിലിനുള്ളില്‍ സര്‍വ്വം മറക്കുന്നു
പരസ്പര സ്നേഹവും ഐക്യവുമില്ലാതെ
ശാന്തി നേടാനായ് സര്‍വരുമോടുന്നു
സന്മനസ്സുണ്ടെങ്കില്‍ ശാന്തി നേടാമെന്ന
സത്യം സകലരും വിസ്മരിച്ചീടുന്നു
***
പോള്‍സണ്‍ പാവറട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ