02 ഡിസംബർ 2011

മുല്ലപ്പെരിയാര്‍ ഡാം


മുല്ലപ്പെരിയാര്‍ ഡാമിന്‍ പേരില്‍
ഇരു സര്‍ക്കാരും പോര്‍വിളി നിര്‍ത്തി
പരിഹാരമുടന്‍ ചെയ്തില്ലെങ്കില്‍
നഷ്ടം വലുതെന്നോര്‍ക്കേണം

നാടു ഭരിക്കും രാഷ്ട്രീയക്കാര്‍
വായില്‍ തോന്നുവതെന്തും ചൊല്ലും
ഒടുവില്‍ എല്ലാം തകര്‍ന്നടിഞ്ഞാല്‍
അതിന്റെ പേരിലും പിരിവുനടത്തും

കണ്ണുമടച്ച് നീതി നടത്താന്‍
പീഠത്തിന്മേല്‍ കയറിയിരിപ്പോര്‍
സത്യം മുന്നില്‍ നില്‍ക്കുമ്പോഴും
സത്യം മാത്രം കാണുവതില്ലവര്‍

ഒടുവില്‍ ഈ ഡാം തകര്‍ന്നടിഞ്ഞാല്‍  
മലയാളികളും തമിഴരുമെല്ലാം
വെള്ളം കയറിയും വറ്റി വരണ്ടും
ചത്തുമലച്ചിടും എന്നത് സത്യം

ഇനിയും സമയം കളയാതേവരും
മര്‍ക്കടമുഷ്ടി വിട്ടുകളഞ്ഞ്
ഒറ്റക്കെട്ടായ്‌ നിന്നുകൊടുത്താല്‍
ജീവന്‍ പലതും നേടിയെടുക്കാം

***

പോള്‍സണ്‍ പാവറട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ