02 ഡിസംബർ 2011

ഓര്‍മ്മയുണ്ടോ...?


ഓര്‍മ്മയുണ്ടോ നമ്മളാദ്യമായ് കണ്ടതും
കണ്ണോടു കണ്‍ നോക്കിയേറെയിരുന്നതും
ഞാന്‍ നിനക്കേകിയ ഒരു പ്രേമലേഖനം
കൂട്ടുകാര്‍ കണ്ടതുമോര്‍മ്മയുണ്ടോ?

നിന്‍ചാരെയാദ്യമായ് മുട്ടിയിരുന്നപ്പോള്‍
രോമാഞ്ചംകൊണ്ടു നീ വിറയാര്‍ന്നതും
നിന്‍മേനി മെല്ലെ ഞാന്‍ തൊട്ടപ്പോള്‍ നീയാകെ
കോരിത്തരിച്ചതുമോര്‍മ്മയുണ്ടോ?

നിന്‍ കാതില്‍ സ്നേഹത്തിന്‍ മന്ത്രം മൊഴിഞ്ഞപ്പോള്‍
നാണത്താല്‍ പുഞ്ചിരി തൂകിയതും
നിന്‍ ചുണ്ടില്‍ മെല്ലെ ഞാന്‍ തൊട്ടപ്പോള്‍ നീയെന്റെ
കൈയ്യില്‍ പിടിച്ചതുമോര്‍മ്മയുണ്ടോ?

നിന്‍ തോളില്‍ മെല്ലെ ഞാന്‍ തഴുകിത്തലോടവേ
എന്‍ മാറിലേക്കു നീ ചാരിയതും
ആലിംഗനത്തില്‍ നാം ആനന്ദമൂര്‍ച്ചയില്‍
സര്‍വ്വം മറന്നതും ഓര്‍മ്മയുണ്ടോ?


പോള്‍സണ്‍ പാവറട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ