ഒരു സെമിനാര്‍ നടന്നു കൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാരായ നിരവധി ആണ്‍കുട്ടികളും പെണ്‍കുട്ടികളും അതില്‍ പങ്കെടുക്കാന്‍ വന്നിരിക്കുന്നുണ്ട്. ക്ലാസ്സ് എടുക്കാന്‍ നല്ല വാക്ചാതുരിയും നര്‍മ്മം വിതറുന്നതുമായ ഒരു അദ്ധ്യാപകനും.
ഇടയ്ക്ക് അദ്ധ്യാപകന്‍ അവരോട് ഒരു ചോദ്യം ചോദിച്ചു: നിങ്ങളില്‍ ആര്‍ക്കാണ് അഭിനയിക്കാന്‍ അറിയുന്നത്?
വിരലില്‍ എണ്ണാവുന്ന ചിലര്‍ മാത്രം കൈ ഉയര്‍ത്തിക്കാണിച്ചു. അവര്‍ ഏതാനും നാടകങ്ങളിലും ടെലി ഫിലിമുകളിലും മറ്റും അഭിനയിച്ചവരാണെന്ന് അവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.
തുടര്‍ന്ന് അദ്ധ്യാപകന്‍ പറഞ്ഞു: എന്നാല്‍ ഞാന്‍ പറയുന്നു, ഇപ്പോള്‍ കൈ ഉയര്‍ത്താത്തവരും നല്ല അഭിനേതാക്കളാണ്. ഒരുപക്ഷേ ഇപ്പോള്‍ കൈ ഉയര്‍ത്തിയവരേക്കാളും അതിമനോഹരമായി അഭിനയിക്കുന്നവര്‍...
എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി. ഇന്നേവരെ ഒരു സ്റ്റേജ് -ഇല്‍ പോലും കയറാത്ത തങ്ങള്‍ അഭിനേതാക്കളോ? അവര്‍ക്ക് ഒന്നും മനസ്സിലായില്ല.
അദ്ധ്യാപകന്‍ തുടര്‍ന്നു: അല്ലയോ സ്നേഹിതരേ, ഒന്ന് ചോദിച്ചോട്ടെ, നിങ്ങള്‍ വീട്ടില്‍ പെരുമാറുന്നതു പോലെയാണോ ഇപ്പോള്‍ ഇവിടെ പെരുമാറുന്നത്? ഇവിടെ പെരുമാറുന്നതുപോലെയാണോ ആരാധനാലയങ്ങളില്‍ പോകുമ്പോള്‍ പെരുമാറുന്നത്? വീട്ടില്‍ മാതാപ്പിതാക്കളോട് പെരുമാറുന്നതുപോലെയാണോ നിങ്ങള്‍ കാമുകനോടും കാമുകിയോടും പെരുമാറുന്നതു? സ്വന്തം ഭാര്യയോട് പെരുമാറുന്നതുപോലെയാണോ മറ്റു സ്ത്രീകളോട് പെരുമാറുന്നത്? …...
എല്ലാവരും കണ്ണുമിഴിച്ച് ഇരിക്കുന്നതേയുള്ളൂ.
അദ്ധ്യാപകന്‍ തുടര്‍ന്നു: നമ്മള്‍ എല്ലാവരുംതന്നെ ഓരോ വ്യക്തിയുടെ മുന്നിലും ഓരോ സാഹചര്യത്തിനു അനുസരിച്ചും വ്യതസ്തമായി പെരുമാരുന്നില്ലേ? ഇത് ആരെങ്കിലും പഠിപ്പിച്ചു തന്നതാണോ? അല്ലല്ലോ? ഇതുതന്നെയാണ് അഭിനയം. ഇനി പറയൂ, നിങ്ങള്‍ക്ക് അഭിനയിക്കാന്‍ അറിയുമോ?
എല്ലാവരും പൊട്ടിച്ചിരിച്ചുകൊണ്ട് കൈ വാനോളം ഉയര്‍ത്തി.
അതേ സ്നേഹിതരേ, നമ്മള്‍ എല്ലാവരുംതന്നെ നല്ല അഭിനേതാക്കളാണ് എന്ന സത്യം ഇനിയെങ്കിലും മനസ്സിലാക്കുക. അഭിനയം ഒരു തൊഴിലാക്കി എടുത്തവരുടെ കാര്യം വേറെ. സൂപ്പര്‍ സ്റ്റാര്‍ പോലും തോറ്റുപോകുന്ന അഭിനയമാണ് ഇന്ന് ചിലരെങ്കിലും നടത്തിക്കൊണ്ടിരിക്കുന്നത്. ശരിയല്ലേ?
മുന്നില്‍ നിന്ന് ഭംഗിയായി ചിരിക്കുകയും പിന്നില്‍ നിന്ന് കുത്തുകയും ചെയ്യുന്നത് ഒരു അഭിനയമല്ലെന്നു പറയാന്‍ കഴിയുമോ?
സ്വന്തം ജീവിത പങ്കാളി അറിയാതെ മറ്റുള്ളവരുമായി ശരീരവും മനസ്സും പങ്കുവക്കുന്നതും നല്ലൊരു അഭിനയമല്ലേ?
തെരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ടര്‍മാര്‍ക്ക് നൂറുനൂറു മോഹന വാഗ്ദാനങ്ങള്‍ നല്‍കുകയും കാര്യം കഴിഞ്ഞാല്‍ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കാത്ത രാഷ്ട്രീയക്കാരും നല്ല അഭിനേതാക്കള്‍ അല്ലേ?
ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൂടെ മറ്റുള്ളവരെ "cheat " ചെയ്യുന്നവരും അഭിനയത്തില്‍ ഒട്ടും മോശക്കാരല്ല.
കള്ളുകുടിച്ച് റോഡിലൂടെ അസഭ്യം പറഞ്ഞു നടക്കുന്നനേരത്ത് ഒരു പോലീസ് ജീപ്പ് കാണുമ്പോള്‍ നല്ല കുട്ടപ്പനായി നടക്കുന്നവരെ അഭിനയ ചക്രവര്‍ത്തി എന്ന് വിളിച്ചുകൂടെ?
അങ്ങനെ നോക്കുമ്പോള്‍ ഈ ഭൂമിയിലെ ഓരോ മനുഷ്യനും നിത്യവും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അഭിനയിക്കുന്നവരാണ്. ഈ അഭിനയ പാടവം അഭ്രപാളിയില്‍ കാണിച്ചിരുന്നെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഒരു സംസ്ഥാന അവാര്‍ഡ് എങ്കിലും കിട്ടാതിരിക്കില്ല. എന്തുതോന്നുന്നു?
അഭിനയ ചക്രവര്‍ത്തികളായ എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്മ നേര്‍ന്നുകൊള്ളുന്നു.

...
പോള്‍സണ്‍ പാവറട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ