തലക്കെട്ട് കണ്ടിട്ട് ഒന്നും മനസ്സിലായില്ല, അല്ലേ? മനസ്സിലാക്കിത്തരാം.
ദുബായ്-യില്‍ എന്റെ കൂടെ ജോലി ചെയ്യുന്ന രണ്ടു സുഹൃത്തുക്കള്‍ ഉണ്ട്. അബ്ദുള്ളയും ജോണിയും. രണ്ടുപേരും നേരില്‍ കണ്ടാല്‍ കീരിയും പാമ്പും പോലെയാണ്. തര്‍ക്കശാസ്ത്രത്തില്‍ ബിരുദം എടുത്തതുപോലെയാണ് അവരുടെ വാഗ്വാദങ്ങള്‍. ഏതു കാര്യത്തെക്കുറിച്ചായാലും ഇരുവരും വിട്ടുകൊടുക്കുന്ന പ്രശ്നമില്ല. ഇവരുടെ തര്‍ക്കം കേട്ട് ഇരുവരേയും പിരികേറ്റാന്‍ മറ്റുള്ളവരും. (അതാണല്ലോ മലയാളികളുടെ പൊതു സ്വഭാവം).
ഒരു ദിവസം ഞാന്‍ കയറിച്ചെല്ലുമ്പോള്‍ രണ്ടുപേരും തമ്മില്‍ പൊരിഞ്ഞ തര്‍ക്കം. വിഷയം എന്താണെന്നോ, അബ്ദുള്ള പറയുന്നു, ക്രിസ്ത്യാനികളുടെ ഇപ്പോള്‍ ഉള്ള ബൈബിള്‍ ശരിയല്ല, അതേസമയം വിശുദ്ധ ഖുറാന്‍ മാത്രമാണ് ശരി എന്ന്. ജോണി പറയുന്നു വിശുദ്ധ ബൈബിള്‍ ശരിയാണ് എന്ന്. ഇരുവരുടേയും വാഗ്വാദം അതിരുകടക്കുന്നതായി എനിക്ക് മനസ്സിലായി. മറ്റു വിഷയങ്ങളെപ്പോലെയല്ലല്ലോ ഒരുവന്റെ വിശ്വാസത്തെ തൊട്ടുള്ള തര്‍ക്കം. ഈ തര്‍ക്കം കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകുന്നത് ആരോഗ്യകരമല്ല എന്ന് എനിക്ക് മനസ്സിലായി.
ഉടനെ ഞാന്‍ കയറി ഇടപെട്ട് ജോണിയോട് പറഞ്ഞു, "അബ്ദുള്ള പറയുന്നതാണ് ശരി. ബൈബിള്‍ മുഴുവന്‍ തെറ്റാണ്." ഇത് പറഞ്ഞ് ഞാന്‍ ജോണിയെ നോക്കി ചെറുതായി കണ്ണിറുക്കി കാണിച്ചു. ജോണി തല്‍ക്കാലം വായടച്ചു. എന്നിട്ട് ഞാന്‍ വീണ്ടും തുടര്‍ന്നു, "ജോണി, ഇപ്പോഴത്തെ ബൈബിള്‍ ശരിയാണെന്ന് നിനക്ക് ആധികാരികമായി എങ്ങനെ പറയാന്‍ കഴിയും? ബൈബിള്‍ - ന്റെ മൂലഗ്രന്ഥങ്ങള്‍ നീ കണ്ടിട്ടുണ്ടോ? ഇല്ലല്ലോ? അതുകൊണ്ട് നീ ഇനി ഒരക്ഷരം മിണ്ടരുത്. അബ്ദുള്ളക്ക് ആധികാരികമായി പറയാന്‍ കഴിയും. കാരണം, അവന്‍ ബൈബിള്‍ - ന്റേയും ഖുറാന്‍ - ന്റേയും മൂലഗ്രന്ഥങ്ങള്‍ കാണുകയും വായിച്ചു പഠിക്കുകയും ചെയ്തിട്ടുള്ളവനാണ്..."
ഞാന്‍ അബ്ദുള്ളയെ ഒന്ന് ഇരുത്തിയതാണെന്ന് അന്നേരം അബ്ദുള്ളക്ക് മനസ്സിലായില്ല. വലിയൊരു യുദ്ധം ജയിച്ച പ്രതീതിയാണ് അന്നേരം അബ്ദുള്ളക്ക് ഉണ്ടായത്. ഇനി ഈ വിഷയത്തില്‍ ഒരു തര്‍ക്കം പാടില്ല എന്ന് പറഞ്ഞ് ഇരുവരേയും സ്വസ്ഥാനങ്ങളില്‍ ഇരുത്തി.
കുറച്ചു കഴിഞ്ഞപ്പോഴാണ് അബ്ദുള്ള ചിന്തിക്കാന്‍ തുടങ്ങിയത്, "ഞാന്‍ എപ്പോഴാണ് ബൈബിള്‍ - ന്റേയും ഖുറാന്‍ - ന്റേയും മൂലഗ്രന്ഥങ്ങള്‍ കാണുകയും വായിച്ചു പഠിക്കുകയും ചെയ്തത്?..." സത്യം എന്താണെന്ന് മനസ്സിലാക്കാതെ താന്‍ ഇത്രയും നേരം തര്‍ക്കിച്ചത് ശുദ്ധ മണ്ടത്തരമായിപ്പോയി എന്ന് അദ്ദേഹത്തിന് അപ്പോള്‍ മനസ്സിലായി.
കുറച്ചു കഴിഞ്ഞപ്പോള്‍ അബ്ദുള്ള എന്റെ അരികില്‍ വന്നു മെല്ലെ പറഞ്ഞു, "ഇമ്മളെ ഒന്ന് ആക്കീതാണ് അല്ലേ? മനസ്സിലായി. എന്നാലും കുഴപ്പല്ല്യ. നിങ്ങളുടെ സദുദ്ദേശത്തോടെയുള്ള ഈ നയം എനിക്കിഷ്ടായി.... സത്യത്തില്‍ ഞാന്‍ എന്തൊരു മണ്ടനാ? തര്‍ക്കിക്കാന്‍ വേണ്ടി തര്‍ക്കിച്ചു എന്നേയുള്ളൂ..... ഇപ്പോള്‍ ഞാന്‍ തന്നെയാണ് പരാജയപ്പെട്ടത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങള്‍ എന്റെ മുന്നില്‍ തന്ത്രപൂര്‍വ്വം പരാജയം അഭിനയിച്ചപ്പോള്‍ സത്യത്തില്‍ വിജയിച്ചത് നിങ്ങള്‍ തന്നെയാണ്. ....."
അതിനുശേഷം അവരുടെ അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാകാറില്ല. അവര്‍ ഇന്നും നല്ല സ്നേഹിതരായി കഴിയുന്നു.
സ്നേഹിതരേ, പലപ്പോഴും നമ്മള്‍ പലരും ഈ അബ്ദുള്ളയെപ്പോലെ തര്‍ക്കിക്കാന്‍ വേണ്ടി തര്‍ക്കിക്കുന്നവരല്ലേ? ഇങ്ങനെയുള്ള അവസരങ്ങളില്‍ മറുഭാഗം തന്ത്രപൂര്‍വ്വം പരാജയം അഭിനയിച്ചാല്‍ വലിയൊരു ആപത്താണ് അവിടെ ഇല്ലാതാകുന്നത് എന്ന് മനസ്സിലാക്കണം. ചെറിയൊരു "പരാജയം" കൊണ്ട് വലിയൊരു ശാന്തി ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ അതല്ലേ ഏറ്റവും വലിയ വിജയം?
അതുകൊണ്ടാണ് പറഞ്ഞത്, വിജയിക്കണോ, പരാജയപ്പെട്ടോളൂ.
എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.
***

പോള്‍സണ്‍ പാവറട്ടി - ദുബായ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ