വരണുണ്ടേ വരണുണ്ടേ
പെണ്ണും ചെറുക്കനും വരണുണ്ടേ
കൂട്ടുകാര്‍ പാട്ടും കൂത്തുമായ്
അവരുടെ കൂടെ വരണുണ്ടേ
കൂട്ടുകാര്‍ പാട്ടു പാടുമ്പോള്‍
പെണ്ണിനു നാണം വരണുണ്ടേ
പെണ്ണിന്റെ നാണം കാണുമ്പോള്‍
നാട്ടുകാര്‍ക്കും ചിരി വരണുണ്ടേ
വീട്ടിലെ പന്തലിലേക്കവര്‍
കൈയ്യും പിടിച്ചു കയറുമ്പോള്‍
പെട്ടെന്ന് കൂട്ടപ്പടക്കം
പൊട്ടണ കേട്ടവര്‍ ഞെട്ടിപ്പോയ്
പെണ്ണിന്റെ പൂമുഖം കാണാന്‍
നാട്ടുകാര്‍ തിക്കിത്തിരക്കുമ്പോള്‍
പെണ്ണവള്‍ നാണംകുണുങ്ങി
തലകുനിച്ചങ്ങിരിപ്പായി
നാട്ടുകാരെ സാക്ഷിയാക്കി
അന്യോന്യം മുല്ലപ്പൂമാല ചാര്‍ത്തീ
നാട്ടുനടപ്പായ് ഇരുവരും
വായില്‍ മധുരം വെച്ചുനീട്ടി
ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോള്‍
രണ്ടാളും ക്ഷീണിച്ചവശരായി
ആദ്യരാത്രി തുടങ്ങുമ്പോഴേക്കും
രണ്ടാളും ക്ഷീണിച്ചുറക്കമായി
***
പോള്‍സണ്‍ പാവറട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ