02 ഡിസംബർ 2011

അഷ്ട സൗഭാഗ്യങ്ങള്‍



ആത്മാവില്‍ ദാരിദ്ര്യമുള്ള ജനങ്ങളേ
സ്വര്‍ഗ്ഗരാജ്യം നിങ്ങള്‍ സ്വന്തമാക്കും

മനമുരുകിയിന്നു കരയും ജനങ്ങളേ
ആശ്വാസം നിങ്ങളെ തേടിയെത്തും

ദാനശീലത്തില്‍ ജീവിക്കും ജനങ്ങളേ
ഭൂതലം നിങ്ങള്‍ അവകാശമാക്കും

വിശന്നു തളര്‍ന്നിന്നു കഴിയും ജനങ്ങളേ
സംതൃപ്തരായ് നിങ്ങള്‍ ജീവിച്ചീടും

മനുജരില്‍ കരുണ ചൊരിയും ജനങ്ങളേ
കാരുണ്യം നിങ്ങളില്‍ വന്നണയും

ഹൃദയ വിശുദ്ധിയില്‍ വാഴും ജനങ്ങളേ
ദൈവത്തെ നേര്‍ക്കുനേര്‍ നിങ്ങള്‍ കാണും

ഭൂമിയില്‍ ശാന്തി സ്ഥാപിക്കും ജനങ്ങളേ
ദൈവത്തിന്‍ മക്കളായ്‌ നിങ്ങള്‍ വാഴും

നീതിക്കായ് പീഡനമേല്‍ക്കും ജനങ്ങളേ
സ്വര്‍ഗ്ഗരാജ്യം നിങ്ങള്‍ സ്വന്തമാക്കും


പോള്‍സണ്‍ പാവറട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ