പ്രവാസികളുടെ പ്രാര്‍ത്ഥന
***************************************
അദ്ധ്വാനിക്കുന്നോര്‍ക്കും ഭാരം വഹിപ്പോര്‍ക്കും
അത്താണിയായിടും തമ്പുരാനേ
അപ്പത്തിനായ് ഞങ്ങള്‍ ചെയ്തീടുമദ്ധ്വാനം
അര്‍ത്ഥവത്താക്കി നീ തീര്‍ക്കേണമേ
അങ്ങകലെ നാട്ടില്‍ വേറിട്ടു കഴിയുന്ന
ഞങ്ങള്‍ തന്‍ കുടുംബങ്ങളെയോര്‍ത്ത്
വിങ്ങും മനസ്സുമായ് മരുഭൂവില്‍ കഴിയുന്ന
ഞങ്ങള്‍ക്ക് നീയല്ലാതാരുമില്ലാശ്രയം
പൊള്ളുന്ന വെയിലത്തും കോച്ചും തണുപ്പത്തും
പൊഴിയുന്ന മഞ്ഞത്തും ചൊരിയുന്ന മഴയത്തും
പതറാതെ തളരാതെ വേല ചെയ്തീടുവാന്‍
പാവങ്ങള്‍ ഞങ്ങള്‍ക്ക് നീയല്ലോ ശക്തി
ഇഷ്ടമില്ലാ തൊഴില്‍ ചെയ്യേണ്ടി വന്നാലും
കഷ്ടപ്പാടൊത്തിരി പേറേണ്ടി വന്നാലും
അഷ്ടിക്കു വകയില്ലാതലയേണ്ടി വന്നാലും
നഷ്ടപ്പെടുത്തില്ല ഞങ്ങള്‍ തന്‍ വിശ്വാസം
***
പോള്‍സണ്‍ പാവറട്ടി
***************************************
അദ്ധ്വാനിക്കുന്നോര്‍ക്കും ഭാരം വഹിപ്പോര്‍ക്കും
അത്താണിയായിടും തമ്പുരാനേ
അപ്പത്തിനായ് ഞങ്ങള്‍ ചെയ്തീടുമദ്ധ്വാനം
അര്‍ത്ഥവത്താക്കി നീ തീര്‍ക്കേണമേ
അങ്ങകലെ നാട്ടില്‍ വേറിട്ടു കഴിയുന്ന
ഞങ്ങള്‍ തന്‍ കുടുംബങ്ങളെയോര്‍ത്ത്
വിങ്ങും മനസ്സുമായ് മരുഭൂവില്‍ കഴിയുന്ന
ഞങ്ങള്‍ക്ക് നീയല്ലാതാരുമില്ലാശ്രയം
പൊള്ളുന്ന വെയിലത്തും കോച്ചും തണുപ്പത്തും
പൊഴിയുന്ന മഞ്ഞത്തും ചൊരിയുന്ന മഴയത്തും
പതറാതെ തളരാതെ വേല ചെയ്തീടുവാന്‍
പാവങ്ങള്‍ ഞങ്ങള്‍ക്ക് നീയല്ലോ ശക്തി
ഇഷ്ടമില്ലാ തൊഴില്‍ ചെയ്യേണ്ടി വന്നാലും
കഷ്ടപ്പാടൊത്തിരി പേറേണ്ടി വന്നാലും
അഷ്ടിക്കു വകയില്ലാതലയേണ്ടി വന്നാലും
നഷ്ടപ്പെടുത്തില്ല ഞങ്ങള്‍ തന്‍ വിശ്വാസം
***
പോള്‍സണ്‍ പാവറട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ